ചില കാര്യങ്ങള്‍ അങ്ങനെയാണ്, ആരോ നമ്മുടെ മനസ്സറിഞ്ഞു സമ്മാനിക്കുന്നതു പോലെ...
എന്‍റെ മനസിന്റെ താളവും തുടിപ്പും കിതപ്പും വിങ്ങലും സ്നേഹവും നിങ്ങള്‍ക്കായി.. സ്നേഹത്തോടെ ലക്ഷ്മി
Friday, December 28, 2012
Sunday, December 16, 2012
ധനു മാസ ചിന്തനം
ഇന്ന് ധനുമാസം ഒന്നാം തീയതി. രാവിലെ തന്നെ എന്‍ . എന്‍.. കക്കാടിന്‍റെ സഫലമീ യാത്രയുടെ തുടക്കം ഓര്‍ത്തു പോയി.
ദൂരെ എവിടെയോയുള്ള മുസ്ലിം പള്ളിയില്‍ നിന്നുള്ള ബാങ്കു വിളി എന്നെ ഉണര്‍ത്തി. സാധാരണ കേള്‍ക്കാറില്ലല്ലോ എന്നോര്‍ത്ത് കൊണ്ട് ജനല്‍ കമ്പികല്‍ക്കിടയിലൂടെ പുറത്തേക്കു നോക്കിയപ്പോള്‍ കണ്ടത് എന്‍റെ കണ്ണിനു നേരെ തടസമായി വന്നു നില്‍ക്കുന്ന ജനലഴികളാണു, അപ്പൊ ഞാന്‍ മനസിലാക്കുന്നു, അതെ ഇതാണ്, എന്‍റെ ഭാവം, ഞാന്‍ തടവിലാണ്, പ്രണയത്തിന്‍റെ തടവില്‍, പക്ഷെ അത് എന്ന് മോചനം എന്നറിയാത്ത ഏകാന്ത തടവാനെന്നു മാത്രം, അതും കാവല്‍ക്കാരനില്ലാത്ത ജയിലിലെ ഏകാന്ത തടവുകാരിയായി ഞാനിവിടെ.
"ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍
ആതിര വരും പോകുമല്ലോ സഖീ
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നിലക്കൂ
ഈ പഴങ്കൂടൊരു ചുമക്കടി ഇടറി വീഴാം"
വൈകുന്നേരത്തെ തണുപ്പ് എന്‍റെ കോട്ടന്‍ ഉടുപ്പിലൂടെ അരിച്ചു കയറാന്‍ തുടങ്ങിയപ്പോള്‍ എന്താണെന്നറിയില്ല പെട്ടെന്ന് സഫലമീ യാത്ര വായിക്കണമെന്ന് തോന്നി. ബുക്ക് ഷെല്‍ഫ് മുഴുവന്‍ തപ്പിയിട്ടും എന്തെ സഫലമീ യാത്ര മാത്രം കിട്ടിയില്ല, ചിലപ്പോ അങ്ങനാണല്ലോ, ഒന്നിനു വേണ്ടി മാത്രം ആഗ്രഹിച്ചാല്‍ അത് ഒഴികെ ബാക്കി എല്ലാം കിട്ടുമല്ലോ.അവസാനം ഞാന്‍ വീണ്ടും അനിതാ നായരില്‍ എത്തിച്ചേര്‍ന്നു. കഥകളിയും നവരസങ്ങളും ഒക്കെയുള്ള ആ പുസ്തകം, കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് എന്‍റെ തോഴിയെ പോലെ കൂടെ വന്ന ആ പുസ്തകം, അതെ 'മിസ്ട്രെസ്സ്'.
തിരിഞ്ഞു നടന്നപ്പോള്‍ അലമാരയിലെ കണ്ണാടിയില്‍ തെളിഞ്ഞ എന്‍റെ തന്നെ പ്രതിബിംബം ആണ് കണ്ടത്..... കൌതുകം തോന്നി എനിക്ക് എന്നെ തന്നെ കണ്ടപ്പോള്‍ അലസയായി അഴിച്ചിട്ട മുടിയും കണ്മഷിയുടെ ലാഞ്ചനയുണ്ടെങ്കിലും എവിടെയോ പോയി ഒളിച്ചിരിക്കുന്ന ചിരിയുള്ള കണ്ണുകളും, സാധാരണ ഉപയോഗിക്കുന്നതിനേക്കാള്‍ ചെറിയ കറുത്ത പൊട്ടും. എന്താണ് എന്‍റെ ഭാവം? ഞാന്‍ നോക്കി, ശൃന്‍കാരം, ഹാസ്യം, കരുണം രൗദ്രം വീരം, ഭയാനകം ഭീഭല്‍സം, അദ്ഭുതം , ശാന്തം ഇതൊന്നുമല്ലല്ലൊ, പിന്നെ ???
Friday, October 26, 2012
Cherished Moments in a Lonely Misty Forest
A boy met a girl at a lonely place in misty night
The chilly zephyr was caressing their bodies
They wandered in that foggy night through that forest
Thousands of birds of that forest was asleep at that time,
But they were not sleepy and continued walking.
The girl was wearing winter clothes;
Neverthless she was shivering in that midwinter
He yearned to cuddle her tightly to make her warm,
However the boy took her to the shelter of a hut in the midst of the forest
He showed her the stellar constellation ‘saptarshi’ and
Polaris winking their eyes at them enviously
The moonlight had given it’s pretty yellow clothes to them and
Adorned her face like a mixture of sandal and turmeric
He wished to kiss her moonlight embroidered face,
Nonetheless he enlightened her to relish the gorgeous smiling moon;
Playful Breeze misplaced her curly locks over her eyes
His hands were craving to make her hair and to feel the aroma of her hair
He plucked a white night blooming flower from the forest with an alluring fragrance,
Embellished the flower into her hair
She smiled silently, they did speak nothing
When the first ray of sun rise touched their face
They reached at the end of the forest and
It was the time to depart for them
For the first time she looked at his eyes and asked him
“ Dear, why didn’t you even touch my body even though you longed for ?”
The only thing he saw in the crimson red light of early morning was her kohl lined glistering eyes and
He said “ I was making love with your eyes my darling”.
Monday, October 15, 2012
മേഘവര്‍ണ്ണം
വ്യത്യസ്ത ആകൃതിയിലുള്ള പഞ്ഞിക്കെട്ടു പോലുള്ള മേഘങ്ങള്‍ കണ്ടപ്പോള്‍ അതിന്‍റെ വക്കത്തു കയറിയിരുന്നു കാലുകള്‍ താഴെതെക്കിട്ടു വെറുതെ ആട്ടികൊണ്ടിരിക്കാന്‍ എനിക്ക് തോന്നുന്നു. അപ്പോള്‍ എന്‍റെ നീല പട്ടു പാവാടക്കു കൂടുതല്‍ തിളക്കം പോലെ.കിന്നാരം പറയാന്‍ ഓടിയെത്തുന്ന കുരുവികളും, മേഘങ്ങളോടു കൊഞ്ചിക്കളിക്കുന്ന എന്‍റെ വെള്ളി പാദസരങ്ങളും, ചുണ്ടിലെ ബാല്യത്തിന്റെ നിഷ്കളങ്കമായ പൊട്ടിച്ചിരിയും. എന്നോ എന്നരികിലേക്ക് ഓടി വന്നു കാലമാകുന്ന തേരിലേറി, ഇനി വരില്ലെന്ന് ചൊല്ലി കവിളില്‍ മുത്തം തന്നു പിരിഞ്ഞു പോയ എന്‍റെ പ്രിയ കൂട്ടുകാരിയെ പോലെ എനിക്ക് തോന്നുന്ന ബാല്യകാലം... ഓരോ മേഘത്തിനും ഓരോ രൂപങ്ങള്‍ സങ്കല്‍പ്പിക്കാന്‍ നോക്കി നില്‍ക്കുമ്പോള്‍ പെട്ടെന്നൊരു കാര്‍മേഘം വന്നെന്‍ തുടുത്ത മേഘങ്ങളെ മറച്ചല്ലോ...അതാണോ ബാല്യത്തിന്റെ അവസാനം??? പെട്ടെന്ന് ഞാനോര്‍ത്തു ഓരോ മേഘങ്ങളും ഭൂമിയിലെ ജീവിതത്തിന്‍റെ പ്രതിബിംബം മാത്രം...
Saturday, September 1, 2012
എന്‍റെ തോഴി
ആത്മ സംഘട്ടനങ്ങള്‍ മനസ്സിനെ കലുഷിതമാക്കുമ്പോള്‍ ഞാന്‍ കാണുന്ന ഏക തോഴി എന്‍റെ തൂലികയാണ്...എന്‍റെ മനസ്സിന്‍റെ ഭാരം, വേദന, മൌനമായ തേങ്ങലുകള്‍ എന്തിനെന്‍റെ കണ്ണുനീരിന്‍റെ നനവും പോലും ഞാനെന്‍റെ കൈ വിരല്‍ തുമ്പിലൂടെ കടലാസിലേക്ക് പകര്‍ന്നു വയ്ക്കുമ്പോള്‍ അറിയാതെ നീ എന്‍റെ മനസ്സിനെ തണുപ്പിക്കുന്നു. എല്ലാം ഏറ്റുവാങ്ങി എന്നെ ആശ്ലേഷിച്ചു നെറ്റിയില്‍ മുത്തം തരുന്ന അദൃശ്യയായ എന്‍റെ കൂട്ടുകാരിയായി...
Allegory
കറണ്ട് പോകുമ്പോള്‍ വെറുതെ ജനാലയിലുടെ പുറത്തേക്കു നോക്കി ഒറ്റയ്ക്ക് നില്‍ക്കുക്ക വളരെ സുഖമുള്ള അനുഭവമാണ്...കവിളില്‍ ചെറിയ തണുപ്പോടെ തട്ടിയുരുമ്മുന്ന ജനാല കമ്പികളും തലമുടിയെ മൃദുവായി തൊടുന്ന ചെറിയ കാറ്റും നാട്ടു വെളിച്ചവും മുന്നിലെ വഴിയിലെ നിശബ്ദതയും അനന്തമായ ആകാശവും ...പിന്നെ ഇടയ്ക്കിടയ്ക്ക് റോഡിലൂടെ കൊഞ്ചി കൊഞ്ചി ഓടി നടക്കുന്ന ഗൌരിക്കുട്ടിയുടെ പട്ടിക്കുട്ടിയും...പക്ഷെ ഇന്ന് അര്‍ദ്ധരാത്രിയിലെ ആകാശത്തിനു ഒരു ഭാഗത്ത് വല്ലാത്ത അരുണാഭയും മറുഭാഗത്ത് കാര്‍മേഘവും കാര്‍മുകിലില്‍ല്‍ തിളങ്ങുന്ന നക്ഷത്രവും...ഒരേ സമയത്ത് മിന്നി മറയുന്ന ചിരിയും കരച്ചിലും പോലെ...സുഖവും ദുഖവും പോലെ...
എല്ലാം ദേജാവു മാത്രം...
മഴയ്ക്കും മരണത്തിനും എന്തോ നീഗൂഡമായ രൗദ്രഭാവം, ആരോയോക്കെയോ കരയിപ്പിച്ചും മനസ്സില്‍ കനലു കോരിയിട്ടും ഒരിക്കലും തണുപ്പികാനാവാതെ... മരണം വന്നെത്തുന്നത് അല്ലെങ്കില്‍ വിളിച്ചു വരുത്തുന്നത് ചിലപ്പോള്‍ പ്രകൃതി അറിഞ്ഞു കൊണ്ടാവില്ലേ??? ഇന്നത്തെ മഴയുടെ കുളിരിനു
പനിക്കുളിരിനെക്കാള്‍ കാഠിന്യം ഇല്ലേ??? എന്തോ എനിക്കിന്ന് മഴ ആസ്വദിക്കാനകുന്നില്ല.
ദൂരെ ആരുടെയൊക്കെയോ നിലവിളി കേള്‍ക്കുന്നുണ്ടോ എന്നു ഞാന്‍ ജന്നാല വാതില്‍ തുറന്നു നോക്കി. ഇല്ല, ഒന്നുമില്ല...പക്ഷേ ആ ഇരുട്ടും വല്ലാത്ത തണുപ്പും എനിക്ക് ഭയാനകമായി തോന്നി. നരകം ഭൂമിയിലെക്കെതിയോ? അതോ, നാം ഭൂമിയെ നരകമാക്കിയോ?
രാത്രിയുടെ ശബ്ദങ്ങളായി, താളമായി ഇപ്പോള്‍ ഞാന്‍ കേള്‍ക്കുന്നത് മരണത്തിന്‍റെ വാദ്യഘോഷങ്ങലാണ്, മഴയുടെ മരണമണിയാണ്. .. കണ്ണാടിയില്‍ തെളിയുന്ന എന്‍റെ പ്രതിബിംബത്തില്‍ നിറയുന്ന എന്‍റെ കണ്ണിലെ മിഴി നീര്‍ പോലും പ്രകാശത്തില്‍ തിളങ്ങുമ്പോള്‍ എന്നെ നോക്കി വികൃതമായി ചിരിക്കുന്നത് പോലെ. ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു സ്ത്രീ, അവള്‍ ഭൂമിയില്‍ വന്നു ജനിക്കുന്നത് തന്നെ എന്തോ ശാപം കൊണ്ടാണ്, ഭൂമിയുടെ മകളായ സീത ദേവി ആണല്ലോ ഏറ്റവും വലിയ ഉദാഹരണം. പദ്മരാജന്‍റെ ഗന്ധര്‍വ ശാപം പണ്ടെങ്ങോ മനസ്സില്‍ പതിഞ്ഞതാണ്...അപ്പോള്‍ സ്വര്‍ഗത്തിലെ ദേവഗണങ്ങള്‍ ശാപമോക്ഷത്തിനായി നാരിയായി വന്നു പിറക്കുന്നതായിരിക്കാം നീരിപ്പുളയാന്‍ കൂട്ടിന്നായി സ്നേഹം നിറഞ്ഞ മനസ്സ് മാത്രം.
Subscribe to:
Comments (Atom)





