ഇനിയും ആയിരം ഋതുക്കള്‍ കൈകളില്‍ പുഷ്പങ്ങളും മനസ്സില്‍ കുളിരുമായി വിരിയട്ടെ,സൂര്യന്‍റെ കാമിനിയായി താമരയും ചന്ദ്രന്‍റെ പ്രിയ സഖിയായി വെള്ളാമ്പലും എന്നുമെന്നും പൂത്തുലയട്ടെ, മഴയുടെ തലോടലിനാല്‍ ഭൂമി കൊരിത്തരിക്കട്ടെ, തെന്നലിനെന്നും മലര്‍ ഗന്ധമുണ്ടാകട്ടെ, മനസ്സിനെ തണുപ്പിക്കാന്‍ കഴിയട്ടെ, കാല യവനികക്കുള്ളില്‍ കൊഴിഞ്ഞു മറയുന്ന ഓരോ ദിന രാത്രങ്ങളും മധുരമായ ഓര്‍മ്മയായി നില നില്‍ക്കട്ടെ, കണ്ണുകളില്‍ സ്നേഹം തളിര്‍ക്കട്ടെ, ഓരോ ചുണ്ടിലും പുഞ്ചിരി തെളിയട്ടെ, അന്ന് ഭൂമിയുടെ മാറില്‍ മറ്റൊരു സ്വര്‍ഗം വിടരട്ടെ, സൂര്യകാന്തിക്ക് സൂര്യനോടുള്ള പ്രണയം പോലെ എനിക്ക് നിന്നോടുള്ള പ്രണയവും അനശ്വരമാകട്ടെ....
