Friday, August 6, 2010

പറയാത്ത വാക്കുകള്‍...




എന്റെ നിശ്വാസങ്ങള്‍ മേഘങ്ങളായി
പറന്നുവന്നു നിന്നില്‍ മഴയായി പെയ്യുന്നു.
അതില്‍ നനഞ്ഞു കുളിക്കുമ്പോള്‍
അജ്ഞാത കാമുകാ, നീ എന്റെ സ്നേഹം അറിയുന്നില്ലേ??
എന്റെ മനസ്സും നിന്‍ മൌനം അറിയുന്നു,
ഒരായിരം വാക്കുകളായി.........


ലക്ഷ്മി...

സ്വനഭയം...


ശബ്ദത്തെ ഞാന്‍ ഭയപ്പെടുന്നു
കാല്‍പാദസ്വനത്തെ, ഇടിനാദത്തെ,
ചീവിടിന്‍ കരച്ചിലിനെ, ഫാനിന്റെ മുഴക്കാതെ,
ടിവിതന്‍ നിലയ്ക്കാത്ത ശബ്ദ പ്രവാഹത്തെ,
എന്തിനെന്‍ ഹൃദയസ്പന്തനത്തെയും
നിശ്വാസത്തിനെപ്പോലും.
നേരിടാന്‍ ഞാന്‍ ഭയക്കുന്നു
ചോദ്യശരങ്ങളെ, ഒന്നുമെനിക്കാവുന്നില്ല
എന്‍ കര്‍ണപടങ്ങളില്‍ വന്നലയ്ക്കുന്നതേതോ
ഭയാനക ഭീഷണി സ്വരമാകുന്നു
എങ്കിലും രാത്രിതന്‍ അന്ത്യയാമത്തിലെ
മഴയുടെ മൃദുമന്ത്രണം എന്നെത്തഴുകി
ഹൃദയത്തെ കുളിര്‍പ്പിക്കുന്നു
എന്നുമെന്‍ പ്രിയസഖിയായ്...
......
ലക്ഷ്മി......

മരണത്തിന്റെ കൂട്ടുകാരന്‍ ......


അവന്‍ അന്നും വന്നു.പക്ഷെ അന്നവന്റെ ചുണ്ടില്‍ ചിരിയുണ്ടായിരുന്നു, കണ്ണില്‍ തിളക്കവും. ഒന്നും പറഞ്ഞില്ലെങ്കിലും മുഖം മൌനത്താല്‍ ആവരണം ചെയ്യപ്പെട്ട ഒരു ആഹ്ലാദം വിളിചോതുന്നുണ്ടായിരുന്നു....
പക്ഷെ പിറ്റേന്ന് ഞാനറിഞ്ഞു മരണത്തെ ആണ് അവന്‍ ചിരിച്ചുകൊണ്ടു വരവേറ്റതെന്ന് .....
ലക്ഷ്മി...