Monday, August 30, 2010

അമ്മയെത്തേടി


എനിക്കു പറക്കാനാവുന്നില്ലല്ലോ
ചിറകുകള്‍ തളരുന്നല്ലോ
കണ്ണുകളില്‍ ഇരുട്ട് നിറയുന്നലോ
പെട്ടെന്നോര്‍മ്മ വരുന്നതെന്‍
അമ്മയെയാണല്ലോ...
ഒരിക്കല്‍ കൂടി കാണാന്‍,
കണ്ണുകളില്‍ പൂര്‍ണ്ണമായി
ഇരുട്ടു നിരയുന്നതിന്‍ മുന്‍പേ
തൊണ്ടയില്‍ ഗദ്ഗദം വന്നെന്നെ
ശ്വാസം മുട്ടിക്കുന്നു...
ആരോ എന്നെ പിടിച്ചുവലിക്കും പോലെ
ഏതോ കാട്ടാളന്മാര്‍ കടന്നു പിടിക്കും പോലെ
അമ്മേ എന്ന് വിളിച്ചിട്ടും
വാക്കുകള്‍ പുറത്തു വരുന്നില്ലല്ലോ
ഭാരമില്ലതെയകുന്ന എന്‍ ദേഹം കാറ്റാടിപോല്‍
ഏതോ അറിയാ ദിക്കിലേക്ക് എറിയപ്പെടുംപോലെ
കണ്ണുകളില്‍ നിന്നും കണ്ണീരല്ലല്ലോ വരുന്നത്
എന്‍ ഹൃദയ രക്തമാണല്ലോ;
അമ്മയെ കണ്ടാല്‍ മതി എനിക്കപോഴും
ഏതു നരകത്തില്‍ പോകുന്നതിന്‍ മുന്‍പും
എന്നുമെന്‍ കണ്ണിരില്‍ നറു സാന്ത്വനമായോരെന്നമ്മയെ
ഇളം ചൂടുള്ള മിനുത്ത വയറിന്‍ പറ്റിച്ചേര്‍ന്നു-
കിടക്കാനിപ്പോഴും ഞാന്‍ കൊതിക്കുന്നു
ഒന്നും കാണുന്നില്ലെനിക്കിപ്പോ
എങ്കിലും ഞാന്‍ എന്‍ കൈകള്‍ നീട്ടി
ആരുടെയോ മാറിന്നിളം ചൂട് ഞാനറിയുന്നു
അറിയുന്നു ഞാനതെന്‍ അമ്മയാണെന്ന്
ജനിച്ചു വീണ നാള്‍ ഞാനറിഞ്ഞ അതേ ഇളം ചൂട്...

Friday, August 27, 2010

ജീവ പുഷ്പം


ഇന്നത്തെ പൂവിന്‍ സുഗന്ധം ഇന്നലതെതിനേക്കാള്‍
സൌരഭ്യമുള്ളതായിരുന്നു , പക്ഷേ
ഇന്നത്തെ പൂവിനു ഹൃദയമില്ലയിരുന്നു,
പരാഗ രേണുക്കളില്ലായിരുന്നു...

Wednesday, August 25, 2010

ഈയാമ്പാററകള്‍


വര്‍ണ്ണചിറകുകള്‍ വീശി പറന്നുയരുന്ന
ചിത്ര ശലഭങ്ങലാനെന്റെ സ്വപ്‌നങ്ങള്‍
ആയിരം നിനവുകള്‍, ആയിരം നിറങ്ങളായി
ചാലിചെഴുതിയോരെന്‍ മനസാകുന്ന ചിത്രശലഭങ്ങള്‍
അന്ത്യത്തിലോ, ഈയാംപാററകളും
സ്വപ്‌നങ്ങള്‍ കൈയിലൊതുക്കാന്‍ പറന്നുയരുമ്പോള്‍
ചിറകു കൊഴിഞ്ഞു വീണു പോകുന്നല്ലോ...

Tuesday, August 10, 2010

കണ്ണീരും ചിരിയും


കരയാനെനിക്ക് കാരണം വേണ്ട
എന്റെ ജീവിതം തന്നെയൊരു കാരണമാണ്
ചിരിക്കാനെനിക്കു കാരണം വേണ്ട
കരച്ചിലിന്റെ മൂടുപടം ചിരിയാണ്
മനസ്സ് നീരുമ്പോഴും
ചിരിക്കാന്‍ പഠിക്കുക
ഹൃദയത്തെ മാത്രം
വിതുംബാനനുവദിക്കുക...

Friday, August 6, 2010

പറയാത്ത വാക്കുകള്‍...




എന്റെ നിശ്വാസങ്ങള്‍ മേഘങ്ങളായി
പറന്നുവന്നു നിന്നില്‍ മഴയായി പെയ്യുന്നു.
അതില്‍ നനഞ്ഞു കുളിക്കുമ്പോള്‍
അജ്ഞാത കാമുകാ, നീ എന്റെ സ്നേഹം അറിയുന്നില്ലേ??
എന്റെ മനസ്സും നിന്‍ മൌനം അറിയുന്നു,
ഒരായിരം വാക്കുകളായി.........


ലക്ഷ്മി...

സ്വനഭയം...


ശബ്ദത്തെ ഞാന്‍ ഭയപ്പെടുന്നു
കാല്‍പാദസ്വനത്തെ, ഇടിനാദത്തെ,
ചീവിടിന്‍ കരച്ചിലിനെ, ഫാനിന്റെ മുഴക്കാതെ,
ടിവിതന്‍ നിലയ്ക്കാത്ത ശബ്ദ പ്രവാഹത്തെ,
എന്തിനെന്‍ ഹൃദയസ്പന്തനത്തെയും
നിശ്വാസത്തിനെപ്പോലും.
നേരിടാന്‍ ഞാന്‍ ഭയക്കുന്നു
ചോദ്യശരങ്ങളെ, ഒന്നുമെനിക്കാവുന്നില്ല
എന്‍ കര്‍ണപടങ്ങളില്‍ വന്നലയ്ക്കുന്നതേതോ
ഭയാനക ഭീഷണി സ്വരമാകുന്നു
എങ്കിലും രാത്രിതന്‍ അന്ത്യയാമത്തിലെ
മഴയുടെ മൃദുമന്ത്രണം എന്നെത്തഴുകി
ഹൃദയത്തെ കുളിര്‍പ്പിക്കുന്നു
എന്നുമെന്‍ പ്രിയസഖിയായ്...
......
ലക്ഷ്മി......

മരണത്തിന്റെ കൂട്ടുകാരന്‍ ......


അവന്‍ അന്നും വന്നു.പക്ഷെ അന്നവന്റെ ചുണ്ടില്‍ ചിരിയുണ്ടായിരുന്നു, കണ്ണില്‍ തിളക്കവും. ഒന്നും പറഞ്ഞില്ലെങ്കിലും മുഖം മൌനത്താല്‍ ആവരണം ചെയ്യപ്പെട്ട ഒരു ആഹ്ലാദം വിളിചോതുന്നുണ്ടായിരുന്നു....
പക്ഷെ പിറ്റേന്ന് ഞാനറിഞ്ഞു മരണത്തെ ആണ് അവന്‍ ചിരിച്ചുകൊണ്ടു വരവേറ്റതെന്ന് .....
ലക്ഷ്മി...

Monday, June 7, 2010




The arduous fact in the world is smiling when my heart is weeping...
lekshmy

മഴ കരയുകയാണ് ...(കഥ)




ഒരുപാടു നാളിനു ശേഷം വീണ്ടും മഴയില്‍ കുതിര്‍ന്ന വൈകുന്നേരം. എന്റെ പ്രിയപ്പെട്ട മുകളിലെ മുറിയിലെ ജനലിനരുകില്‍ വന്നിരുന്നുന്നപ്പോ മനസ്സിനു എന്തെന്നറിയാത്ത ഒരു വിങ്ങല്‍ ...... എന്താണ് കാരണമെന്നു എന്റെ മനസിനറിയാം... മഴയും, ആര്‍ദ്രമായ പ്രകൃതിയും,ശാന്തമായ ഏകാന്ത രാത്രികളും എന്നും എന്റെ പ്രിയപ്പെട്ടതയിരുന്നല്ലോ, മനുവിനെപ്പോലെ ... എന്നാല്‍ മഴ ഇപ്പോള്‍ എനിക്ക് നല്‍കുന്നത് വേദനയാണ്, നഷ്ടപ്പെടലിന്റെ വേദന, ഒരിക്കലും തിരിച്ചു വരാതെ എങ്ങോ മാഞ്ഞു പോയ ഒരു പ്രിയ സ്വപ്നത്തിന്റെ വേദന ...


ആദ്യമായി നമ്മള്‍ കാണുമ്പോഴും ചെറിയൊരു ചാറ്റല്‍ മഴ ആയിരുന്നല്ലോ . ബീച്ചില്‍ വച്ച് അവസാനം കണ്ടപ്പോഴും മഴ തന്നെ ആയിരുന്നു. എന്നാലും അന്നെന്റെ മനസ്സില്‍ പേമാരി യിരുന്നു, കടലിലെ ആര്‍ത്തിരമ്പുന്ന തിരമാലകള്‍ അന്നെന്റെ മനസിനു കൂട്ടായി അനുപല്ലവി പാടി , അത് ശിവരഞ്ജിനി രാഗത്തിലായിരുന്നു. നിന്റെ വിടര്‍ന്ന കണ്ണിലും അന്നു ഞാന്‍ കണ്ടതു ശാന്തതയാല്‍ പുറമേ മൂടിയ പേമാരി ആയിരുന്നു.

അപൂര്‍വമായ ബന്ധത്തിലൂടെ നമ്മളെന്തിനാണ് ഒന്നായത്? അതോ ഇഴമുറിയാന്‍ കഴിയാത്ത ഏതോ ജന്മാന്തര ബന്ധം ഉണ്ടായിരുന്നോ?

ഞാന്‍ നിന്റെ 'രാധ'യാണെന്ന് പറയുമ്പോള്‍ നീ എന്തിനാണ് കണ്ണുകളിലൂടെ ചിരിച്ചത് ??? നീ അത് ആസ്വദിച്ചിരുന്നില്ലേ ??

എന്റെ സങ്കല്‍പ്പങ്ങള്‍ നിന്നോടു പറയുമ്പോ നീ എഴുതാന്‍ പറയാറില്ലേ ? നമ്മള്‍ പിരിഞ്ഞാലും ഒരു നാള്‍ എന്റെ കഥ വായിച്ചു നീ നമ്മുടെ ഓര്‍മ്മകള്‍ അയവിരക്കുമെന്നു പറയാറില്ലേ?? അപ്പോഴും മഴ മാത്രമാണു ഏതിനും സാക്ഷി ...എന്നും...

എനിക്കറിയില്ല, സത്യത്തില്‍ നിനക്കെന്നോടെന്തയിരുനു? എല്ലാമായിരുന്നോ? നീ ഇടയ്ക്കു പറയുന്നതുപോലെ, കടലിനു തിരമാല പോലെ, മഴയ്ക്ക് കുളിരുപോലെ, പാട്ടിനു രാഗം പോലെ, സ്നേഹത്തിനു മനസ്സുപോലെ...


സന്ധ്യാസമയത്തെ ധൃവനക്ഷത്രവും നീ ഓര്‍ക്കുന്നുണ്ടോ? ഒരിക്കലും ഒന്നാകാത്ത നക്ഷത്രവും ചന്ദ്രനും ! 'Allegory to human life' !

ഞാന്‍ എല്ലാം ഓര്‍ക്കുന്നു , ഒരിക്കലും മറക്കാനാകാതെ.അല്ലെങ്കിലും നിന്നെ കുറിച്ചുല്ലതെല്ലാം എനിക്ക് പ്രിയപ്പെട്ടതയിരുന്നല്ലോ , നിന്നെപോലെ...

നീ പറയാറില്ലേ എന്നെപറ്റി, എന്റെ ആശയങ്ങള്‍, ചിന്തകള്‍ , സ്വപ്‌നങ്ങള്‍ എല്ലാം അസാധാരണമാണന്ന്. നിന്നോടുള്ള എന്റെ ബന്ധവും അസധരനമല്ലേ ? നീ ഒരിക്കല്‍ പറഞ്ജ്ജില്ലേ നമ്മള്‍ വേര്‍പിരിയുമ്പോള്‍ ഞാന്‍ നിന്നെ കരയിപ്പിക്കും എന്നു, അന്നെന്തയിരുന്നു നിന്റെ വികാരം ?

എന്തിനാണു നമ്മള്‍ പിരിഞ്ഞത്? ഒന്നിച്ചുള്ള ജീവിതം ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ലല്ലോ, എങ്കിലും നീ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ ഇന്നും സാധിക്കുന്നില്ല , കാരണം നീ എന്നാല്‍ അത് ഞാനല്ലേ???

എന്റെ കല്യാണത്തിനു നീ വരുന്നത് എനിക്കും നിനക്കും ഒരുപോലെ സഹിക്കാന്‍ പറ്റുന്നാ കാര്യമയിരുന്നില്ലല്ലോ.പണ്ടെന്റെ മനസിന്റെ കടിഞ്ഞാണ്‍ പോയതുപോലെ വീണ്ടും പോകുമോ എന്നു ഞാന്‍ ഭയപ്പെട്ടിരുന്ന ആ ദിവസം. ചുമന്ന മന്ത്രകോടിയില്‍ ഞാന്‍ സുന്ദരിയായിരിക്കുമെന്നു വേദന പുറത്തു കാട്ടാതെ ചിരിച്ചു കൊണ്ടു നീ പറഞ്ഞില്ലേ? നിന്റെ വേദന ഞാന്‍ ആ ചിരിയില്‍ കണ്ടപ്പോ എന്റെ ഹൃദയമാണ് മുറിഞ്ഞത്...ഇപ്പോഴും ഉണങ്ങാത്ത മുറിവ് ... എന്തിനായിരുന്നു ? ആര്‍ക്കു വേണ്ടി ?ആരെ സന്തോഷിപ്പിക്കാന്‍? ആശ്വസിപ്പിക്കാന്‍? സമാധാനിപ്പിക്കാന്‍? നിന്റെ മനസ്സെനിക്കറിയാം ആരെക്കാളും, അന്നും ഇന്നും എന്നും...നീ എവിടെയാണെങ്കിലും.

ദാമ്പതി ജീവിതം ഒരു പരാജയമായപ്പോഴും ഞാന്‍ നിന്നെ ഓര്‍ത്തു ...ഒരു പക്ഷെ ഞാന്‍ സഹിക്കുമ്യിരുന്നില്ല്ലേ നീ ആയിരുന്നു രാഹുലിന്റെ സ്ഥാനത്തെങ്കില്‍? ക്ഷമിക്കുമായിരുന്നില്ലേ? തീര്‍ച്ചയായും , കാരണം നീ ഞാനായിരുന്നല്ലോ ...

കൈയില്‍ നനവു വീണപ്പോഴാണ് ഞാനറിഞ്ഞത്, ഒരുപാടു നാളിനു ശേഷം ഞാന്‍ കരയുകയാണെന്ന് .നീ വീണ്ടുംഎന്റെ മനസ്സിനെ ഞാനാക്കി.പുറത്തെ മഴയെപ്പോലെ കണ്ണുനീരിനെയും ഞാന്‍ ഇപ്പോഴും സ്നേഹിക്കുന്നു, മറ്റാരുമില്ലല്ലോ എനിക്കു സ്നേഹിക്കാന്‍ ...


ലക്ഷ്മി.........






Friday, June 4, 2010

കാലവും ഞാനും ...


കാലം എല്ലാത്തിനെയും മറയ്ക്കും ,
ഒരു പരിധി വരെ ...
എന്നാലും മനസ്സില്‍ ഒരു കനലായി
ചില ഓര്‍മകള്‍ , നൊമ്പരങ്ങള്‍
എന്നുമെന്നും കാണും ...ഇടയ്ക്ക് ഓര്‍ത്തു താലോലിക്കാന്‍ ,
കണ്ണുകള്‍ നിറയ്ക്കാന്‍ ,
ഇനി വരില്ലെന്നരിയുമ്പോള്‍ ഒരു
നെടുവീര്‍പ്പില്‍ മറക്കാന്‍ ശ്രമിക്കാന്‍ ...

ലക്ഷ്മി.........

MY SELFSAME::



It’s raining outside, and also in my mind

With an enigma, with an exotic melancholy

Ohh rain, you and I are parallel

Don’t you know why??????

You are crying in broad daylight,

Whimpering with diamond drops…

But me, camouflaging my tears

Albeit there are drizzle and hail in my intuition

Starting with a sprinkle,

Ending in rain storm…

Life is an alien to me,

My deariee, we are casting our part here….

Lekshmy