Monday, June 7, 2010

മഴ കരയുകയാണ് ...(കഥ)




ഒരുപാടു നാളിനു ശേഷം വീണ്ടും മഴയില്‍ കുതിര്‍ന്ന വൈകുന്നേരം. എന്റെ പ്രിയപ്പെട്ട മുകളിലെ മുറിയിലെ ജനലിനരുകില്‍ വന്നിരുന്നുന്നപ്പോ മനസ്സിനു എന്തെന്നറിയാത്ത ഒരു വിങ്ങല്‍ ...... എന്താണ് കാരണമെന്നു എന്റെ മനസിനറിയാം... മഴയും, ആര്‍ദ്രമായ പ്രകൃതിയും,ശാന്തമായ ഏകാന്ത രാത്രികളും എന്നും എന്റെ പ്രിയപ്പെട്ടതയിരുന്നല്ലോ, മനുവിനെപ്പോലെ ... എന്നാല്‍ മഴ ഇപ്പോള്‍ എനിക്ക് നല്‍കുന്നത് വേദനയാണ്, നഷ്ടപ്പെടലിന്റെ വേദന, ഒരിക്കലും തിരിച്ചു വരാതെ എങ്ങോ മാഞ്ഞു പോയ ഒരു പ്രിയ സ്വപ്നത്തിന്റെ വേദന ...


ആദ്യമായി നമ്മള്‍ കാണുമ്പോഴും ചെറിയൊരു ചാറ്റല്‍ മഴ ആയിരുന്നല്ലോ . ബീച്ചില്‍ വച്ച് അവസാനം കണ്ടപ്പോഴും മഴ തന്നെ ആയിരുന്നു. എന്നാലും അന്നെന്റെ മനസ്സില്‍ പേമാരി യിരുന്നു, കടലിലെ ആര്‍ത്തിരമ്പുന്ന തിരമാലകള്‍ അന്നെന്റെ മനസിനു കൂട്ടായി അനുപല്ലവി പാടി , അത് ശിവരഞ്ജിനി രാഗത്തിലായിരുന്നു. നിന്റെ വിടര്‍ന്ന കണ്ണിലും അന്നു ഞാന്‍ കണ്ടതു ശാന്തതയാല്‍ പുറമേ മൂടിയ പേമാരി ആയിരുന്നു.

അപൂര്‍വമായ ബന്ധത്തിലൂടെ നമ്മളെന്തിനാണ് ഒന്നായത്? അതോ ഇഴമുറിയാന്‍ കഴിയാത്ത ഏതോ ജന്മാന്തര ബന്ധം ഉണ്ടായിരുന്നോ?

ഞാന്‍ നിന്റെ 'രാധ'യാണെന്ന് പറയുമ്പോള്‍ നീ എന്തിനാണ് കണ്ണുകളിലൂടെ ചിരിച്ചത് ??? നീ അത് ആസ്വദിച്ചിരുന്നില്ലേ ??

എന്റെ സങ്കല്‍പ്പങ്ങള്‍ നിന്നോടു പറയുമ്പോ നീ എഴുതാന്‍ പറയാറില്ലേ ? നമ്മള്‍ പിരിഞ്ഞാലും ഒരു നാള്‍ എന്റെ കഥ വായിച്ചു നീ നമ്മുടെ ഓര്‍മ്മകള്‍ അയവിരക്കുമെന്നു പറയാറില്ലേ?? അപ്പോഴും മഴ മാത്രമാണു ഏതിനും സാക്ഷി ...എന്നും...

എനിക്കറിയില്ല, സത്യത്തില്‍ നിനക്കെന്നോടെന്തയിരുനു? എല്ലാമായിരുന്നോ? നീ ഇടയ്ക്കു പറയുന്നതുപോലെ, കടലിനു തിരമാല പോലെ, മഴയ്ക്ക് കുളിരുപോലെ, പാട്ടിനു രാഗം പോലെ, സ്നേഹത്തിനു മനസ്സുപോലെ...


സന്ധ്യാസമയത്തെ ധൃവനക്ഷത്രവും നീ ഓര്‍ക്കുന്നുണ്ടോ? ഒരിക്കലും ഒന്നാകാത്ത നക്ഷത്രവും ചന്ദ്രനും ! 'Allegory to human life' !

ഞാന്‍ എല്ലാം ഓര്‍ക്കുന്നു , ഒരിക്കലും മറക്കാനാകാതെ.അല്ലെങ്കിലും നിന്നെ കുറിച്ചുല്ലതെല്ലാം എനിക്ക് പ്രിയപ്പെട്ടതയിരുന്നല്ലോ , നിന്നെപോലെ...

നീ പറയാറില്ലേ എന്നെപറ്റി, എന്റെ ആശയങ്ങള്‍, ചിന്തകള്‍ , സ്വപ്‌നങ്ങള്‍ എല്ലാം അസാധാരണമാണന്ന്. നിന്നോടുള്ള എന്റെ ബന്ധവും അസധരനമല്ലേ ? നീ ഒരിക്കല്‍ പറഞ്ജ്ജില്ലേ നമ്മള്‍ വേര്‍പിരിയുമ്പോള്‍ ഞാന്‍ നിന്നെ കരയിപ്പിക്കും എന്നു, അന്നെന്തയിരുന്നു നിന്റെ വികാരം ?

എന്തിനാണു നമ്മള്‍ പിരിഞ്ഞത്? ഒന്നിച്ചുള്ള ജീവിതം ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ലല്ലോ, എങ്കിലും നീ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ ഇന്നും സാധിക്കുന്നില്ല , കാരണം നീ എന്നാല്‍ അത് ഞാനല്ലേ???

എന്റെ കല്യാണത്തിനു നീ വരുന്നത് എനിക്കും നിനക്കും ഒരുപോലെ സഹിക്കാന്‍ പറ്റുന്നാ കാര്യമയിരുന്നില്ലല്ലോ.പണ്ടെന്റെ മനസിന്റെ കടിഞ്ഞാണ്‍ പോയതുപോലെ വീണ്ടും പോകുമോ എന്നു ഞാന്‍ ഭയപ്പെട്ടിരുന്ന ആ ദിവസം. ചുമന്ന മന്ത്രകോടിയില്‍ ഞാന്‍ സുന്ദരിയായിരിക്കുമെന്നു വേദന പുറത്തു കാട്ടാതെ ചിരിച്ചു കൊണ്ടു നീ പറഞ്ഞില്ലേ? നിന്റെ വേദന ഞാന്‍ ആ ചിരിയില്‍ കണ്ടപ്പോ എന്റെ ഹൃദയമാണ് മുറിഞ്ഞത്...ഇപ്പോഴും ഉണങ്ങാത്ത മുറിവ് ... എന്തിനായിരുന്നു ? ആര്‍ക്കു വേണ്ടി ?ആരെ സന്തോഷിപ്പിക്കാന്‍? ആശ്വസിപ്പിക്കാന്‍? സമാധാനിപ്പിക്കാന്‍? നിന്റെ മനസ്സെനിക്കറിയാം ആരെക്കാളും, അന്നും ഇന്നും എന്നും...നീ എവിടെയാണെങ്കിലും.

ദാമ്പതി ജീവിതം ഒരു പരാജയമായപ്പോഴും ഞാന്‍ നിന്നെ ഓര്‍ത്തു ...ഒരു പക്ഷെ ഞാന്‍ സഹിക്കുമ്യിരുന്നില്ല്ലേ നീ ആയിരുന്നു രാഹുലിന്റെ സ്ഥാനത്തെങ്കില്‍? ക്ഷമിക്കുമായിരുന്നില്ലേ? തീര്‍ച്ചയായും , കാരണം നീ ഞാനായിരുന്നല്ലോ ...

കൈയില്‍ നനവു വീണപ്പോഴാണ് ഞാനറിഞ്ഞത്, ഒരുപാടു നാളിനു ശേഷം ഞാന്‍ കരയുകയാണെന്ന് .നീ വീണ്ടുംഎന്റെ മനസ്സിനെ ഞാനാക്കി.പുറത്തെ മഴയെപ്പോലെ കണ്ണുനീരിനെയും ഞാന്‍ ഇപ്പോഴും സ്നേഹിക്കുന്നു, മറ്റാരുമില്ലല്ലോ എനിക്കു സ്നേഹിക്കാന്‍ ...


ലക്ഷ്മി.........






2 comments:

monu said...

:) good post..

Hope this is just a story.....

ലക്ഷ്മി... said...

Thaks monu...