
എനിക്കു പറക്കാനാവുന്നില്ലല്ലോ
ചിറകുകള് തളരുന്നല്ലോ
കണ്ണുകളില്‍ ഇരുട്ട് നിറയുന്നലോ
പെട്ടെന്നോര്‍മ്മ വരുന്നതെന്
അമ്മയെയാണല്ലോ...
ഒരിക്കല്‍ കൂടി കാണാന്‍,
കണ്ണുകളില്‍ പൂര്‍ണ്ണമായി
ഇരുട്ടു നിരയുന്നതിന് മുന്‍പേ
തൊണ്ടയില്‍ ഗദ്ഗദം വന്നെന്നെ
ശ്വാസം മുട്ടിക്കുന്നു...
ആരോ എന്നെ പിടിച്ചുവലിക്കും പോലെ
ഏതോ കാട്ടാളന്മാര് കടന്നു പിടിക്കും പോലെ
അമ്മേ എന്ന് വിളിച്ചിട്ടും
വാക്കുകള്‍ പുറത്തു വരുന്നില്ലല്ലോ
ഭാരമില്ലതെയകുന്ന എന്‍ ദേഹം കാറ്റാടിപോല്
ഏതോ അറിയാ ദിക്കിലേക്ക് എറിയപ്പെടുംപോലെ
കണ്ണുകളില്‍ നിന്നും കണ്ണീരല്ലല്ലോ വരുന്നത്
എന്‍ ഹൃദയ രക്തമാണല്ലോ;
അമ്മയെ കണ്ടാല്‍ മതി എനിക്കപോഴും
ഏതു നരകത്തില്‍ പോകുന്നതിന് മുന്‍പും
എന്നുമെന്‍ കണ്ണിരില്‍ നറു സാന്ത്വനമായോരെന്നമ്മയെ
ഇളം ചൂടുള്ള മിനുത്ത വയറിന് പറ്റിച്ചേര്‍ന്നു-
കിടക്കാനിപ്പോഴും ഞാന്‍ കൊതിക്കുന്നു
ഒന്നും കാണുന്നില്ലെനിക്കിപ്പോ
എങ്കിലും ഞാന്‍ എന്‍ കൈകള്‍ നീട്ടി
ആരുടെയോ മാറിന്നിളം ചൂട് ഞാനറിയുന്നു
അറിയുന്നു ഞാനതെന്‍ അമ്മയാണെന്ന്
ജനിച്ചു വീണ നാള് ഞാനറിഞ്ഞ അതേ ഇളം ചൂട്...
7 comments:
വിദൂരതയില്‍ ഒരു സ്മ്രിതി പോലെ തെളിയാനും
മഹാകാശത്തിന്റെ വ്യാപ്തിയാര്ന്ന് നെഞ്ചോടമര്ത്താനും
കഴിയുന്ന ഒരേ ഒരു പ്രതിഭാസം.
അമ്മ...
അശരണമാക്കപ്പെട്ടവരുടെ വിലാപം അമ്മയെന്ന തായ്തടിയില്‍ വിറയാര്‍ന്നു ചുറ്റിപ്പിടിക്കുന്നത്
മനോഹരമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.
ഭാവുകങ്ങള്‍....
വളരെ നന്ദി ...
excellent post lak.loved it.
There is nothing to exchange with mother's love. Nicely written. My wishes.
Extremely Nice....
Nice...............
വളരെ നന്ദി ...
Post a Comment